Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജുന രണതുംഗ വിരമിക്കുന്നു

കൊളംബോ: ശ്രീലങ്കാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ വിരമിക്കുന്നു. ഇപ്പോള്‍ ശ്രീലങ്കയില്‍ നടന്നുവരുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ് പരമ്പരക്ക് ശേഷമാണ് താന്‍ വിരമിക്കുകയെന്ന് രണതുംഗ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.

വിരമിക്കാനുള്ള തീരുമാനം വേദനാജനകമാണെങ്കിലും വളരെക്കാലം ആലോചിച്ചതിനുശേഷമാണ് അവസാനതീരുമാനത്തിലെത്തിയതെന്ന് രണതുംഗ കത്തില്‍ പറയുന്നു.

36-കാരനായ രണതുംഗ ശ്രീലങ്ക കണ്ട മികച്ച ക്രിക്കറ്റര്‍മാരിലൊരാളാണ്. 19 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനിടയില്‍ അദ്ദേഹം പല മേഖലകളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു. ശ്രീലങ്കക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റനായിരുന്നു രണതുംഗ. കൂടാതെ ശ്രീലങ്ക കളിച്ച ആദ്യടെസ്റിലും 100-ാം ടെസ്റിലും അംഗമായിരുന്നു അദ്ദേഹം. ഈ ബഹുമതി ലഭിക്കുന്ന ലോകത്തെ ആദ്യത്തെ ക്രിക്കറ്ററാണ് രണതുംഗ.

ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഗാലെയില്‍ നടന്നുവരുന്ന ആദ്യ ടെസ്റ് മത്സരത്തില്‍ അര്‍ജുനരണതുംഗയുണ്ട്. 90 ടെസ്റുകളും 269 ഏകദിനമത്സരങ്ങളും കളിച്ച രണതുംഗ 56 ടെസ്റുകളില്‍ ശ്രീലങ്കയെ നയിച്ചു. 12 ടെസ്റുകളില്‍ വിജയവും 19 എണ്ണത്തില്‍ പരാജയവും 25 എണ്ണത്തില്‍ സമനിലയും ആയിരുന്നു ഫലം. രണതുംഗ നയിച്ച 193 ഏകദിനമത്സരങ്ങളില്‍ 89 എണ്ണത്തില്‍ ശ്രീലങ്ക ജയിച്ചു.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+