രണതുംഗ അറസ്റില്‍
കൊളംബോ: സ്കൂള്‍കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയെ ശ്രീലങ്കന്‍ പൊലീസ് അറസ്റു ചെയ്തു. കെനിയയില്‍ സൗഹാര്‍ദ്ദ മത്സരത്തില്‍ പങ്കെടുത്ത ശേഷം രണതുംഗ കൊളംബോയില്‍ തിരിച്ചെത്തിയപ്പോഴാണ് അറസ്റു നടന്നത്.
പിന്നീട് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ രണതുംഗയെ 55,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു. രണതുംഗയുടെ സഹോദരന്‍ പ്രസന്നയെയും നാലു അംഗരക്ഷകരെയും നേരത്തെ കൊളംബോ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോള്‍ പന്ത് രണതുംഗയുടെ വീട്ടിലേക്ക് വീഴുകയും അതിനെത്തുടര്‍ന്ന് രണതുംഗയും സഹോദരനും അംഗരക്ഷകരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഏഴ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആറ് പേരെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി തിരിച്ചുവിട്ടു. തലക്ക് പരിക്കേറ്റ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications