കൊച്ചി: പതിനെട്ടാമത് പോപ്പുലര്‍ റാലിക്ക് നവംബര്‍ നാല് ശനിയാഴ്ച കൊച്ചിയില്‍ തുടക്കമായി.
ജവഹര്‍ലാല്‍ നെഹ്റു
രാജ്യാന്തര സ്റേഡിയത്തില്‍ നിന്നാരംഭിച്ച ആദ്യപാദം വൈകീട്ട് കൊച്ചിയില്‍ തന്നെ സമാപിച്ചു. രണ്ടാം പാദം നവംബര്‍ അഞ്ച് ഞായറാഴ്ച രാവിലെ പ്രത്യേക സ്റേജ് പ്രകടനത്തോടെ കലൂരിലെ രാജ്യാന്തര സ്റേഡിയത്തില്‍ നിന്നു തന്നെ ആരംഭിക്കും.
ആകെ 330 കിലോമീറ്ററ് ദൈര്‍ഘ്യമുള്ള റാലിക്ക് മൊത്തം 14 പ്രത്യേക സ്റേജുകളാണുള്ളത്. കൊച്ചിയില്‍ നിന്ന് കാലടി, മലയാറ്റൂര്‍ വഴി ഭൂതത്താന്‍കെട്ടിലെത്തി തിരിച്ചെത്തുന്നതായിരുന്നു ആദ്യപാദം.
ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാംപാദ മത്സരം കൂടിയായ പോപ്പുലര്‍ റാലിയില്‍ 12 ടീമുകള്‍ മത്സരിക്കുന്നുണ്ട്. മാരുതി എസ്റീം കാറുകള്‍ മാത്രമാണ് ഇക്കുറി മത്സരരംഗത്തുള്ളത്. ജഗത് നഞ്ചപ്പ, സാഗര്‍ മുത്തപ്പ, വിക്രം മത്തിയാസ് തുടങ്ങിയ പ്രമുഖര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.