രാജ്യത്തങ്ങോളമിങ്ങോളം നടന്ന റെയ്ഡ്
കപില്‍ ദേവ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, മനോജ് പ്രഭാകര്‍, നവ്ജോത് സിംഗ് സിദ്ദു, നിഖില്‍ ചോപ്ര, അജയ് ശര്‍മ്മ, മുന്‍ ഐ.സി.സി പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയ, ബി.സി.സി.ഐ ഖജാന്‍ജി കിശോര്‍ രുംഗ്തെ, വേള്‍ഡ്ടെല്‍ മേധാവി മാര്‍ക്ക് മാസെന്‍ഹാസ്, കുറെ വാതുവെപ്പുകാര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
ദില്ലി, കല്‍ക്കത്ത, ഹൈദരാബാദ്, ചണ്ഡിഗഡ്, പാട്യാല, ബാംഗ്ലൂര്‍, അഹ്മദാബാദ്, ജെയ്പൂര്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള 85 സ്ഥലങ്ങളില്‍ ഒരേ സമയത്തായിരുന്നു റെയ്ഡ്. ചില സ്ഥലങ്ങളില്‍ റെയ്ഡിന് സി.ബി.ഐയുടെ സഹായവുമുണ്ടായിരുന്നു.