Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് കളിക്കാരുടെ വീട്ടില്‍ നടന്ന റെയ്ഡ് അവസാനിച്ചു

>ഡാല്‍മിയയുടെ കല്‍ക്കത്തയിലുള്ള വീട്ടിലും ഓഫീസിലും റെയ്ഡ് നടക്കുമ്പോള്‍ അദ്ദേഹം ദില്ലിയിലായിരുന്നു. ഇന്ന് കല്‍ക്കത്തയിലെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ടെലിവിഷന്‍ സംപ്രേഷണാവകാശത്തെക്കുറിച്ചുള്ള ആരോപണത്തെ തുടര്‍ന്നാണ് ഡാല്‍മിയയുടെ ഓഫീസിലും വീട്ടിലും റെയ്ഡ് നടന്നത്.

അതേസമയം സുനില്‍ ഗവാസ്കറിന്റെയും നയന്‍ മോംഗിയയുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നിട്ടില്ലെന്ന് വരുമാന നികുതി പരീജ വ്യക്തമാക്കി. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മുംബൈയിലെ ജിംഖാന ക്ലബില്‍ നിന്ന് ഗവാസ്കറിന്റെ പേരിലുള്ള കുറെ പണം കണ്ടെടുത്തിരുന്നു. ഈ സാമ്പത്തികവര്‍ഷം ഗവാസ്കര്‍ ഈ പണത്തിന്റെ രേഖകള്‍ ഗവാസ്കര്‍ ശരിയായി സൂക്ഷിച്ചിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് റെയ്ഡ് ചെയ്യാതിരുന്നതെന്ന് പരീജാ പറഞ്ഞു.

ബി.സി.സി.ഐ ഖജാന്‍ജിയുടെ ഓഫീസില്‍ നിന്ന് സുപ്രധാനരേഖകള്‍ കണ്ടെടുത്തു

അതേ സമയം ബി.സി.സി.ഐ ഖജാന്‍ജി രുംഗ്തെയുടെ ജയ്പൂരിലെ ഓഫീസില്‍ നടന്ന റെയ്ഡില്‍ 100 കോടി രൂപയില്‍ കൂടുതലുള്ള സ്ഥിരം നിക്ഷേപത്തിന്റേതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന രേഖകള്‍ കണ്ടെടുത്തു. കഴിഞ്ഞ ഒമ്പതു-പത്തു വര്‍ഷങ്ങളില്‍ നടന്ന അക്കൗണ്ടുകളുടെയും മറ്റും സ്ഥിതിവിവരക്കണക്കുകളും ഉദ്യോഗസ്ഥര്‍ പരിശോധനവിധേയമാക്കിയിട്ടുണ്ട്.

ഇന്ത്യയും ക്രിക്കറ്റ് കളിക്കുന്ന മറ്റു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന മത്സരങ്ങളെക്കുറിച്ചുള്ള കരാറുകളുടെ ഫോട്ടോകോപ്പിയും റെയ്ഡില്‍ പരിശോധനാവിധേയമാക്കി.

എന്നാല്‍ രാജ്യത്തങ്ങോളമിങ്ങോളം നടന്ന റെയ്ഡിനെത്തുടര്‍ന്ന് കണ്ടെടുത്ത രേഖകളെക്കുറിച്ചുള്ള പൂര്‍ണമായ വിവരം വരുമാന നികുതി ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. ചില വീടുകളില്‍ നിന്ന് ആഭരണങ്ങളും കണക്കില്‍ കവിഞ്ഞ പണവും കണ്ടെടുത്തിട്ടുണ്ടെന്ന് കരുതുന്നു.

Story first published: Friday, February 10, 2012, 17:13 [IST]
Other articles published on Feb 10, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+