കളിക്കാരെ സി.ബിഐ വീണ്ടും ചോദ്യം ചെയ്യും; പത്തു കേന്ദ്രങ്ങളില്‍ റെയ്ഡ്
ദില്ലി: ക്രിക്കറ്റ് കോഴ അന്വേഷണ ത്തിന്‍െറ ഭാഗമായി കളിക്കാരെയും ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹികളെയും സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്തേക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചതിനു ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.
കപില്‍ ദേവ്, അജയ് ജഡേജ, അസറുദ്ദീന്‍ എന്നീ കളിക്കാരെ യായിരിക്കും മുഖ്യമായും ചോദ്യം ചെയ്യുക.ദില്ലി, മുംബൈ,അഹമ്മദാബാദ്,കല്‍ക്കട്ട,പട്യാല എന്നീ കേന്ദ്രങ്ങളിലായി രേഖകളുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുകയാണ്.
ആദായനികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖകളില്‍ വിശദീകരണമാവശ്യപ്പെടുന്നവ കണ്ടെത്തിയാല്‍ കളിക്കാരെ വീണ്ടും വിളിക്കുമെന്ന് സി.ബി.ഐ കേന്ദ്രങ്ങള്‍ പറഞ്ഞു.
എന്നാല്‍ സൂക്ഷ്മ പരിശോധന എന്നു തീരുമെന്നു വെളിപ്പെടുത്താന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. പല കളിക്കാരുടെയും ഭാരവാഹികളുടെയും, വാതുവയ്പുകാരുടെയും ലോക്കറുകളിലെന്തായിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തിയില്ല.
ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിക്കറ്റ് കളിക്കാരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും വസതികളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്.
ഇന്നലെ ബാംഗ്ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ പത്തു കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും ഇവയിലൊന്നും കളിക്കാരുടെ വസതികളും സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മുഹമ്മദ് അസറുദ്ദീന്റെ ഭാര്യ സംഗീത ബിജ്ലാനിയുടെബാംഗ്ളൂരിലെ വസതിയിലും ബിസിനസ് പങ്കാളിയെന്നു സംശയിക്കപ്പെടുന്ന സുനില്‍ ജയിനിന്റെ സ്ഥാപനങ്ങളിലും പരിശോധന നടന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications