പാരീസ്: ലോക് അത്ലറ്റിക്സ് മീറ്റില്‍ ഖത്തറിന് ആദ്യസ്വര്‍ണ്ണം. ഖത്തറിന്റെ പൗരത്വം സ്വീകരിച്ച കെനിയക്കാരനായ സെയ്ഫ് സയിദ് ഷഹീന്‍ ആണ് 3,000 മീറ്റര്‍ ഓട്ടത്തില്‍ ഖത്തറിന് സ്വര്‍ണ്ണം നേടിക്കൊടുത്തത്.
ഖത്തറിന്റെ ചരിത്രത്തില്‍ ലോകഅത്ലറ്റിക്സ് മീറ്റില്‍ ലഭിയ്ക്കുന്ന ആദ്യ സ്വര്‍ണ്ണമാണിത്. എട്ട് മിനിറ്റ് 4.39 സെക്കന്റിലാണ് ഷഹീന്‍ സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്.
നേരത്തെ സ്റീഫന്‍ ചെറോനൊ എന്നായിരുന്ന ഷഹീന്റെ പേര്. കെനിയവിട്ട് ഖത്തറിന്റെ പൗരത്വം സ്വീകരിച്ചപ്പോഴാണ് സെയ്ഫ് സയിദ് ഷഹീന്‍ എന്ന പുതിയ പേര് സ്വീകരിച്ചത്.