പി.ടി. ഉഷ അന്താരാഷ്ട്ര മത്സരവേദിയില്‍ നിന്ന് വിരമിച്ചു
ദില്ലി: അന്താരാഷ്മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ കായികപ്രതിഭ പി.ടി. ഉഷ വിരമിച്ചു. ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഉഷ ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തരമത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഉഷ പറഞ്ഞു.
പയ്യോളിയില്‍ സ്ഥാപിക്കുന്ന പിടി ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് താനിനി ചെയ്യുകയെന്ന് ഉഷ വ്യക്തമാക്കി.
നവംബറില്‍ നടക്കുന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളില്‍ ഉഷയുടെ അഭാവത്തോടെയാവും ഇന്ത്യ മാറ്റുരക്കുക. ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങള്‍ക്കു ശേഷം വിടവാങ്ങല്‍ പ്രഖ്യാപിക്കാം എന്നായിരുന്നു തന്റെ നേരത്തെയുള്ള തീരുമാനമെന്ന് ഉഷ പറഞ്ഞു. എന്നാല്‍ നവംബറിലെ മത്സരങ്ങള്‍ ആഗസ്തിലേക്ക് മാറ്റി. ചുരുങ്ങിയ സമയം കൊണ്ട് മികച്ച പരിശീലനം നേടാനാവുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അതുകൊണ്ടാണ് വിടവാങ്ങല്‍ താന്‍ നേരത്തെ പ്രഖ്യാപിക്കുന്നത് .
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications