തിരുവനന്തപുരം: ദേശീയഗെയിംസില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്ന കായികതാരങ്ങള്‍ക്കുള്ള സമ്മാനത്തുക കേരള സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.
ഒന്നാം സ്ഥാനം നേടുന്ന കായികതാരത്തിന് കേരള സര്‍ക്കാരിന്റെ വകയായി ഒരു ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സ്ഥാനത്തിന് 50,000 രൂപയും മൂന്നാം സ്ഥാനത്തിന് 30,000 രൂപയും സമ്മാനമായി ലഭിക്കും. നേരത്തെ ഇത് യഥാക്രമം 50,000, 30,000, 20,000 രൂപയായിരുന്നു.
സ്പോര്‍ട്സ് മന്ത്രി കെ. സുധാകരന് ആഗസ്ത് മൂന്ന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് അറിയിച്ചതാണ് ഇക്കാര്യം. ലുധിയാനയിലാണ് ഈ വര്‍ഷത്തെ ദേശീയഗെയിംസ് നടക്കുന്നത്.