For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിംഗിസ്, പിയേഴ്സ് പ്രീക്വാര്‍ട്ടറില്‍

By Staff


പാരീസ്: മാര്‍ട്ടിനാ ഹിംഗിസ്, മേരി പിയേഴ്സ്, മാര്‍ക്ക് ഫീലിപ്പോസിസ് എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പ്രീ-ക്വാര്‍ട്ടറില്‍ കടന്നു.

വനിതാ വിഭാഗത്തില്‍ ഒന്നാം സീഡായ ഹിംഗിസ് ഇറ്റലിയുടെ തതിയാന ഗാര്‍ബിനെ 6-1, 6-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആറാം സീഡ് ഫ്രാന്‍സിന്റെ മേരി പിയേഴ്സ് 6-4, 6-0 എന്ന സ്കോറിന് ഫ്രാന്‍സിന്റെ തന്നെ വിര്‍ജിനിയ റസ്സാനോയെ തോല്പിച്ചാണ് നാലാം റൗണ്ടിലെത്തിയത്.

13-ാം സീഡ് അമിലി മോറീസ്മോയും സീഡ് ചെയ്യപ്പെടാത്ത നടാഷ സ്വെരേരയും വനിതാവിഭാഗം പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

എന്നാല്‍ 7-ാം സീഡ് നതാലിയ തൗസിയത്ത് പ്രീക്വാര്‍ട്ടര്‍ കാണാതെ മടങ്ങേണ്ടി വന്നു. അമേരിക്കയുടെ ചന്ദ റൂബിന്‍ 6-4, 7-6-നാണ് തൗസിയത്തിനെ പരാജയപ്പെടുത്തിയത്. 10-ാം സീഡ് സാന്‍ഡ്രിന്‍ ടെസ്റുഡ് സ്വീഡന്റെ അസ കാള്‍സണോട് 4-6, 6-3, 7-5 എന്ന സ്കോറിന് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

പുരുഷവിഭാഗത്തില്‍ സാംപ്രാസിനെ അട്ടിമറിച്ച മാര്‍ക്ക് ഫീലിപ്പോസിസ് ജൈത്രയാത്ര തുടരുകയാണ്. ഹിച്ചാം അറാസിയെ 6-2, 6-1, 3-6, 6-3 എന്ന സ്കോറില്‍ പരാജയപ്പെടുത്തി ഫീലിപ്പോസിസ് പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു. 10-ാം സീഡ് അലക്സ് കൊറേട്ജയും 16-ാം സീഡ് ജുവാന്‍ കാര്‍ലോസ് ഫെരേരയും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു.

പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതിയും ജര്‍മ്മനിയും ഡേവിഡ് പ്രിനോസിലും ചേര്‍ന്ന ജോഡി രണ്ടാം റൗണ്ടിലെത്തി. ആസ്ത്രേലിയയും വെയ്ന്‍ ആര്‍തസസ്-മൈക്കല്‍ ടെബട്ട് ജോഡിയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 7-5.

Story first published: Friday, June 2, 2000, 5:30 [IST]
Other articles published on Jun 2, 2000
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+