പോളിഗ്രാഫ് പരീക്ഷണത്തിന് ഒരുക്കം: പ്രഭാകര്‍
ദില്ലി: കോഴവിവാദത്തിലുള്‍പ്പെട്ട മറ്റുള്ളവരെയും പോളിഗ്രാഫ് പരീക്ഷണത്തിന് വിധേയമാക്കുകയാണെങ്കില്‍ താനും പരീക്ഷണത്തിനൊരുക്കമാണെന്ന് മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകര്‍ സിബിഐ യെ അറിയിച്ചു.
നേരത്തെ കപിലിനും മറ്റുമെതിരെ പ്രഭാകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണോയെന്ന് തെളിയിക്കുന്നതിനായി പ്രഭാകര്‍ പോളിഗ്രാഫ് പരീക്ഷണത്തിന് (കള്ളം പറയുന്നത് തെളിയിക്കുന്നതിനുള്ള പരീക്ഷണം) വിധേയമാകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. പരീക്ഷണത്തിന് പ്രഭാകറിനെ നിര്‍ബന്ധിക്കില്ലെന്നും സിബിഐ അറിയിച്ചിരുന്നു.
സിബിഐ കോഴവിവാദവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും പോളിഗ്രാഫ് പരീക്ഷണത്തിന് വിധേയമാക്കുകയാണെങ്കില്‍ പരീക്ഷണത്തിന് വിധേയമാവാന്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് പ്രഭാകര്‍ പറഞ്ഞു. എല്ലാവരെയും തുല്യരായി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം പ്രഭാകറിനെ മാത്രമേ പരീക്ഷണത്തിന് വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
താന്‍ തെളിവിനായി ഹാജരാക്കിയ ടേപ്പിലെ ശബ്ദം തങ്ങളുടേതല്ലെന്ന് പറഞ്ഞ കളിക്കാരുടെ ശബ്ദം പരിശോധിച്ചുനോക്കാന്‍ പ്രഭാകര്‍ ആവശ്യപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications