വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമിടപാട് കേസ്: പ്രഭാകറിനെ ചോദ്യം ചെയ്യും

By Staff

ഇന്‍ഡോര്‍: പണമിടപാട് തട്ടിപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകറിനെ മധ്യപ്രദേശ് പോലീസ് ചോദ്യം ചെയ്യും.

പ്രഭാകറിനെയും മറ്റു രണ്ടു പേരെയും ചോദ്യംചെയ്ത് പ്രാഥമിക വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) തയ്യാറാക്കാന്‍ ഉടന്‍ തന്നെ ഒരു സംഘത്തെ നിയമിക്കുമെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. ആവശ്യമെങ്കില്‍ പോലീസിനു മുന്നില്‍ ഹാജരാകാന്‍ പ്രഭാകറിനും മറ്റുള്ളവര്‍ക്കും വാറണ്ട് അയക്കുമെന്ന് പോലീസ് പറഞ്ഞു.

ജനങ്ങളില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയ ധനകാര്യസ്ഥാപനങ്ങളിലൊന്നിന്റെ ഡയറക്ടറായിരുന്നു മനോജ് പ്രഭാകര്‍ എന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസിനടിസ്ഥാനം. എന്നാല്‍ ആ കമ്പനികള്‍ക്കുവേണ്ടി ക്രിക്കറ്റ് കളിക്കുകയല്ലാതെ അവയിലൊന്നിലും തനിക്ക് പങ്കാളിത്ത മില്ലെന്ന് പ്രഭാകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കമ്പനിയുടെ വിവിധ ഓഫീസുകളില്‍ റെയ്ഡ് നടത്തിയ ഇന്‍ഡോര്‍ പോലീസിന് നിരവധി സ്ഥിരം നിക്ഷേപരസീതുകളില്‍ ഡയറക്ടര്‍ സ്ഥാനത്ത് പ്രഭാകറിന്റെ പേര് രേഖപ്പെടുത്തിയതന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ പ്രഭാകര്‍ ഒപ്പുവെച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. കമ്പനിയുടെ ഡയറക്ടര്‍ എന്ന പേര് വെച്ച് പ്രഭാകര്‍ ലേഖനമെഴുതിയ കമ്പനി പ്രസിദ്ധീകരണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ലക്ഷങ്ങളുടെ അഴിമതി നടത്തി കമ്പനി തങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കുറെ നിക്ഷേപകരാണ് ഇന്‍ഡോര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇത്തരത്തിലുള്ള മൂന്നു പരാതികള്‍ ലഭിച്ചപ്പോള്‍ ജൂണ്‍ അഞ്ചിന് പോലീസ് വിശ്വാസവഞ്ചനയുടെ പേരില്‍ പ്രഭാകറുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലും പ്രഭാകറിനെതിരെ ഇത്തരത്തിലുള്ള ഒരു കേസ് നിലവിലുണ്ട്.

തനിക്ക് കോഴ വാഗ്ദാനം ചെയ്തത് കപില്‍ദേവാണെന്ന് വെളിപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഇത്തരം ആരോപണങ്ങളെന്ന് പ്രഭാകര്‍ അവകാശപ്പെടുന്നു.

Story first published: Sunday, June 11, 2000, 5:30 [IST]
Other articles published on Jun 11, 2000
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X