Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസോസിയേറ്റ് ബാങ്ക്സിന് പൂജാ ക്രിക്കറ്റ് കിരീടം

കൊച്ചി: പൂജാ ക്രിക്കറ്റ് സുവര്‍ണ്ണ ജൂബിലി കിരീടം ഓള്‍ ഇന്ത്യാ അസോസിയേറ്റ് ബാങ്ക്സിന്. തൃപ്പൂണിത്തുറ പാലസ് ഓവലില്‍ ഒക്ടോബര്‍ എട്ട് ഞായറാഴ്ച നടന്ന ഫൈനലില്‍ ഇന്ത്യാ സിമന്റ്സിനെയാണ് അസോസിയേറ്റ് ബാങ്ക്സ് പരാജയപ്പെടുത്തിയത്.

രഞ്ജി താരം ഡാനിയല്‍ മനോഹറും (67) ദേവേന്ദ്ര ബുണ്ടേലയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ശക്തമായ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ഇടംകയ്യന്‍ സ്പിന്നര്‍ മനീഷ് മജീദിയയുടെ ഉജ്ജ്വല ബൗളിംഗുമാണ് (38-ന് നാലു വിക്കറ്റ്) അസോസിയേറ്റ് ബാങ്ക്സിന് 17 റണ്‍സിന്റെ വിജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാങ്ക്സ് 41.5 ഓവറില്‍ 212 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യാ സിമന്റ്സിന് 43.3 ഓവറില്‍ 195 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. സുനില്‍ ഒയാസിസ് (43), ശരത് (33) എന്നിവര്‍ സിമന്റ്സിനു വേണ്ടി ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചു.

ഡാനിയല്‍ മനോഹറാണ് മാന്‍ ഓഫ് ദ മാച്ച്. ശ്രീകുമാര്‍ നായര്‍ മികച്ച ഫീല്‍ഡറായും മനീഷ് മജീദിയ ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ശ്രീലങ്കന്‍ താരം റോഷന്‍ മഹാനാമ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Story first published: Monday, October 9, 2000, 23:53 [IST]
Other articles published on Oct 9, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+