റിക്കി പോണ്ടിംഗ് ടെസ്റ് ടീം ക്യാപ്റ്റന്‍
സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ക്യാപ്റ്റന്‍ സ്റീവ് വോയ്ക്ക് പകരം റിക്കി പോണ്ടിംഗ് ആസ്ട്രേല്യന്‍ ടെസ്റ് ടീമിന്റെ ക്യാപ്റ്റനാവും. ഇപ്പോള്‍ ആസ്ത്രേല്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാണ് റിക്കി പോണ്ടിംഗ്.
പക്ഷെ ഇന്ത്യയ്ക്കെതിരായ ടെസ്റ് പരമ്പരയില്‍ സ്റീവ് വോ തന്നെയായിരിക്കും ആസ്ത്രേല്യയെ നയിക്കുക. സിഡ്നിയില്‍ ഇന്ത്യയ്ക്കെതിരെ ജനവരി രണ്ടു മുതല്‍ ആറ് വരെ നടക്കുന്ന അവസാനത്തെയും നാലമത്തെയുമായ ടെസ്റ് മത്സരത്തിന് ശേഷം റിക്കി പോണ്ടിംഗ് ആസ്ത്രേല്യയുടെ ടെസ്റ് ടീം ക്യാപ്റ്റനാകും.
ക്രിക്കറ്റ് ആസ്ട്രേലിയ ചെയര്‍മാന്‍ ബോബ് മെരിമാനാണ് ഏകദിന ടീമിന്റെ ക്യാപ്റ്റനായ റിക്കി പോണ്ടിംഗിനെ ടെസ്റ് ടീമിന്റെ കൂടി ക്യാപ്റ്റനായി നിയമിക്കാന്‍ തീരുമാനിച്ച വിവരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതുസംബന്ധിച്ച ദേശീയ സെലക്ഷന്‍ പാനലിന്റെ ശുപാര്‍ശ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications