Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഠാന് താക്കീത്

സിഡ്നി: കളിക്കളത്തില്‍ മോശമായി പെരുമാറിയതിന് ഇന്ത്യയുടെ പേസ് ബൗളര്‍ ഇര്‍ഫാന്‍ പഠാന് ഐസിസിയുടെ താക്കീത്. രണ്ടാം ഫൈനലില്‍ ആസ്ത്രേല്യയുടെ ബാറ്റ്സ്മാന്‍ ഡാമിയന്‍ മാര്‍ട്ടിന്‍ പുറത്തായപ്പോള്‍ പഠാന്‍ കാണിച്ച ശാരീരിക ചേഷ്ട ബാറ്റ്സ്മാനെ അപമാനിയ്ക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നതാണ് പരാതി.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് റഫറി ക്ലൈവ് ലോയ്ഡ് പഠാനെ താക്കീത് ചെയ്തു. കളിക്കളത്തിലെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരില്‍ പഠാന്‍ കുറ്റക്കാരനാണെന്നും ക്ലൈവ് ലോയ്ഡ് വിധിച്ചു.

പഠാന്റെ പന്തില്‍ ഹേമംഗ് ബദാനിയാണ് 67 റണ്‍സെടുത്ത ഡാമിയന്‍ മാര്‍ട്ടിന്റെ ക്യാച്ചെടുത്തത്. ഇതില്‍ സന്തോഷപ്രകടനം നടത്തുന്നതിനിടയില്‍ പഠാന്‍ ഡാമിയന്‍ മാര്‍ട്ടിനെ കളിയാക്കുന്ന തരത്തില്‍ ചേഷ്ട കാണിച്ചുവെന്നായിരുന്നു ആരോപണം. ഇക്കാര്യം അമ്പയര്‍മാരായ റൂഡി കോയെട്സനും ഡാറില്‍ ഹാര്‍പറും തേഡ് അമ്പയര്‍ സിമോണ്‍ ടോഫെലും മാച്ച് റഫറിയോട് പരാതിപ്പെട്ടിരുന്നു.

ഫൈനല്‍ തീര്‍ന്നയുടന്‍ ഈ കേസില്‍ മാച്ച് റഫറി വാദം കേട്ടു. അതിന് ശേഷമാണ് പഠാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കളിയുടെ സ്പിരിറ്റ് ചോര്‍ന്നുപോകാത്ത രീതിയിലായിരിക്കണം കളിയ്ക്കാരും ടീം ഉദ്യോഗസ്ഥരും പെരുമാറേണ്ടതെന്ന കാര്യം പ്രധാനമാണെന്ന് ക്ലൈവ് ലോയ്ഡ് പിന്നീട് വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+