Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരാഗ്വേ ബൊളീവിയയെ സമനിലയില്‍ തളച്ചു

ലാ പാസ്: ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പ് യോഗ്യതാ മത്സരത്തില്‍ പരാഗ്വേയും ബൊളീവിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പില്‍ പരാഗ്വേയുടെ സ്ഥാനം നാലാമതായി ഉയര്‍ന്നപ്പോള്‍ ബൊളീവിയയുടേത് ഒമ്പതായി താഴ്ന്നു.

കഴിഞ്ഞയാഴ്ച ബ്രസീലിനെ 2-1ന് അട്ടിമറിച്ചതിന്റെ ആവേശവുമായി വന്ന പരാഗ്വേ ബൊളീവിയയെ അവരുടെ നാട്ടില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ബൊളീവിയ സന്ദര്‍ശകടീമുകള്‍ക്ക് ബാലികേറാമലയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ഒന്നാം പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ബൊളീവിയ ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സ്ട്രൈക്കര്‍മാരായ റോജര്‍ സുവാരസിനും ജോക്വിം ബൊട്ടെറൊയ്ക്കും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ല.

പ്രതിരോധത്തിലൂന്നിയ ശൈലിയില്‍ തുടങ്ങിയ പരാഗ്വേ കളിയുടെ അന്ത്യനിമിഷങ്ങളില്‍ ഇരമ്പിക്കയറി. പകരക്കാരനായി ഇറങ്ങിയ യുവാന്‍ കാര്‍ലോസിന്റെ തകര്‍പ്പനടി ഗോളായിരുന്നുവെങ്കില്‍ മത്സരഫലം മറ്റൊന്നാവുമായിരുന്നു.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+