Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാര്യയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ മുന്‍ ക്രിക്കറ്റ് ടീം അംഗത്തെ അറസ്റുചെയ്തു

ലഖ്നോ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഉത്തര്‍പ്രദേശ് രഞ്ജി ടീം ക്യാപ്റ്റനുമായ ഗ്യാനേന്ദ്ര പാണ്ഡെയെ ഭാര്യയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ പോലീസ് അറസ്റു ചെയ്തു.

പാണ്ഡെയുടെ ഇന്ദിരാനഗറിലുള്ള വീട്ടില്‍ വച്ചായിരുന്നു അറസ്റ്. പാണ്ഡെയുടെ ഭാര്യാസഹോദരന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റു നടന്നതെന്ന് ജില്ലാ പോലീസ് മേധാവി ബ്രജ് ഭൂഷണ്‍ ഭക്ഷി അറിയിച്ചു. ഗാസിപൂര്‍ പോലീസ് സ്റേഷനിലാണ് കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി പാണ്ഡെ ാര്യ പ്രഭിതയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. മര്‍ദ്ദനെത്തെക്കുറിച്ചറിഞ്ഞ പ്രതിഭയുടെ അച്ഛനും അമ്മയും ചേച്ചിയും ചേര്‍ന്ന് അവരെ മെയ് 13-ന് ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില ഗുരുതരമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പാണ്ഡെയുടെ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് മര്‍ദ്ദനത്തിലുള്ള പങ്കും അന്വേഷണ വിധേയമാണെന്ന് പോലീസ് വക്താവ് പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:13 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+