കറാച്ചി : ഇന്ത്യന്‍ സര്‍ക്കാര്‍ ക്രിക്കറ്റില്‍ അനാവശ്യമായി ഇടപെട്ടത് ദൗര്ഭാഗ്യമായിപ്പോയെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ജനറല്‍ താക്കിര്‍ സിയാ അഭിപ്രായപ്പെട്ടു.
പാകിസ്ഥാനുമായി സഹാറ കപ്പ് കളിക്കാതിരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം ആരായണമായിരുന്നു.ഇന്ത്യ ക്രിക്കറ്റില്‍ നിന്നും ഒഴിഞ്ഞു നിന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്ല കളികള്‍ ആസ്വദിക്കാനാവുമെന്ന് താക്കിര്‍ പരിഹസിച്ചു.
പാകിസ്ഥാനുമായി ധാരാളം ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യ ഇപ്പോള്‍ കശ്മീര്‍ പ്രശ്നം ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുകയാണെന്ന് താക്കിര്‍ കുറ്റപ്പെടുത്തി. അടുത്തിടെ ഇന്ത്യ പാകിസ്ഥാനുമായി നിരവധി കളികള്‍ കളിച്ചു.എന്നിട്ട് ഇപ്പോള്‍ മാത്രം ക്രിക്കറ്റിലേക്ക് കാശ്മീര്‍ പ്രശ്നം വലിച്ചിഴച്ചതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.എന്തുകൊണ്ടാണ് ക്രിക്കറ്റ് ഒഴികെയുള്ള കളികള്‍ പാകിസ്ഥാനുമായി കളിക്കാന്‍ ഇന്ത്യ തയാറാവുന്നത്? -താക്കിര്‍ ചോദിച്ചു .