കറാച്ചി: ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയുടെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റുതീര്‍ന്നു.
വിദേശത്തെ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരുമാണ് മുഖ്യമായും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വാങ്ങിയത്. ക്രിക്ഇന്‍ഫോ. കോം പോലുള്ള വെബ്സൈറ്റുകളിലൂടെ ഒരാഴ്ച മുമ്പാണ് ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗ് തുടങ്ങിയത്. മൊത്തം ടിക്കറ്റിന്റെ 30 ശതമാനമാണ് ഓണ്‍ലൈന്‍ ബുക്കിംഗിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നീക്കിവച്ചത്.
ഏകദിന മത്സരങ്ങളിലും ടെസ്റുകളിലുമായി മൊത്തം നാലര ലക്ഷത്തോളം ടിക്കറ്റുകളാണുള്ളത്. ഇവയുടെ 25-30 ശതമാനമാണ് ഇന്റര്‍നെറ്റ് വഴി വിറ്റത്.
കറാച്ചിയില്‍ നടക്കുന്ന ആദ്യത്തെ ഏകദിനമത്സരത്തിലെ ടിക്കറ്റുകളുടെ വില്പന സ്റേഡിയത്തിനകത്തെ ബൂത്തുകളില്‍ മാര്‍ച്ച് ആറിന് തുടങ്ങും.