ആറാം ഏകദിനം കട്ടക്കില്‍
കൊല്‍ക്കൊത്ത : ഇന്ത്യയുമായി ഒരു ഏകദിനം കൂടി കളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചു. നേരത്തെ അഞ്ച് ഏകദിന മത്സരങ്ങള്‍ കളിക്കാമെന്നായിരുന്നു ധാരണ. ആറാം മത്സരം ജനവരി 22ന് കട്ടക്കിലെ ബരാബതി സ്റേഡിയത്തില്‍ നടക്കും. യുദ്ധഭീതിയില്‍ ഇംഗ്ലണ്ടുമായുളള ഏകദിന പരമ്പര ഉപേക്ഷിക്കുമെന്ന അഭ്യൂഹത്തിന് ഇതോടെ വിരാമമായി.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ കൊല്‍ക്കൊത്തയില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ധാരണയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ലോര്‍ഡ് മക്ലാറിനും ഡാല്‍മിയയും ബുധനാഴ്ച ഒപ്പു വച്ചതായി അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2002 ല്‍ നടക്കും. നാലു ടെസ്റിലും ശ്രീലങ്കയുള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന സീരീസിലും ഇന്ത്യ പങ്കെടുക്കുമെന്ന് ഡാല്‍മിയ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications