ഒമാന്‍ ഇന്ത്യയെ തൂത്തുവാരി
കൊച്ചി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ ഒമാന്‍ തൂത്തുവാരി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഒമാന്‍ ഇന്ത്യയെ ദയനീയമായി പരാജയപ്പെടുത്തിയത്.
ഇടവേളയ്ക്ക് 2-1ന് മുന്നിലായിരുന്ന ഒമാന്‍ രണ്ടാം പകുതിയില്‍ ഇന്ത്യയെ തികച്ചും നിര്‍വീര്യമാക്കി. മൂന്നു ഗോളുകള്‍കൂടി ഇന്ത്യയുടെ വലയില്‍ വീഴ്ത്തി ഇന്ത്യയെ നിഷ്പ്രഭമാക്കുകയായിരുന്നു ഒമാന്‍.
തപ്പും തുടിയും കൊട്ടും കുരവയുമായി ഇരമ്പിമറിഞ്ഞ സ്റേഡിയത്തിന് പക്ഷെ ഇന്ത്യയുടെ വിധി മാറ്റിയെഴുതാനായില്ല. ബൈച്ചുംഗ് ബൂട്ടിയയും കുട്ടികളും ഒമാന് മുന്നില്‍ നിഴലായി മാറി. ഒമാന് വേണ്ടി അല്‍ മഹാജിരി മുബാറക്കും പകരക്കാരനായി വന്ന അല്‍ ഹിനായ് മുഹമ്മദ് മുബാറക്കും ഈരണ്ടുഗോള്‍ വീതം നേടി.
ആദ്യഗോള്‍ 11ാം മിനിറ്റില്‍ കണ്ടെത്തിയ അല്‍ ഹൊസ്നി സുലൈമാനാണ് ഒമാന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. റെനഡി സിംഗാണ് പെനാല്‍റ്റിയിലൂടെ ഇന്ത്യയുടെ ആശ്വാസഗോള്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications