ആതന്‍സിലേക്ക് 6 മലയാളിതാരങ്ങള്‍
ദില്ലി: ആതന്‍സ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കാക്കാന്‍ കേരളത്തിന്റെ ആറ് കായികതാരങ്ങള്‍.
അഞ്ജു ബി. ജോര്‍ജ്ജ്(ലോംഗ് ജമ്പ്), ബോബി അലോഷ്യസ്(ഹൈജമ്പ്), കെ.എം. ബീനമോള്‍, ചിത്ര കെ. സോമന്‍(4-400 റിലേ), കെ.എം. ബിനു(800 മീറ്റര്‍), വഞ്ചിതുഴയലില്‍ സര്‍വീസസിലെ പി.ടി. പൗലോസുമാണ് ആതന്‍സ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷകള്‍ കാക്കുന്ന മലയാളികള്‍.
പുരുഷന്മാരുടെ 4-400 റിലേ ടീം ഒളിമ്പിക്സ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. അതല്ലെങ്കില്‍ പി. രാമചന്ദ്രന്‍, കെ.ജെ. മനോജ്ലാല്‍ എന്നിവര്‍ കൂടി ആതന്‍സ് ഒളിമ്പിക്സ് ടീമില്‍ കടന്നുകൂടിയേനെ. അഞ്ചു പേരുള്‍പ്പെട്ട മലയാളി അത്ലറ്റിക് സംഘത്തില്‍ കെ. എം. ബീനമോള്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. കഴിഞ്ഞ സിഡ്നി ഒളിമ്പിക്സില്‍ ബീനമോള്‍ 400 മീറ്ററില്‍ സെമിയില്‍ എത്തിയിരുന്നു. പുരുഷഅത്ലറ്റായി ഇപ്പോള്‍ ടീമില്‍ ബിനു മാത്രമേയുള്ളൂ.
ഇക്കുറി ഇന്ത്യയുടെ തന്നെ ഒളിമ്പിക്സ്മെഡല്‍ പ്രതീക്ഷയാണ് അഞ്ജു ബി. ജോര്‍ജ്ജ്. പക്ഷെ മരിയന്‍ ജോണ്‍സ് ലോംഗ് ജമ്പില്‍ യോഗ്യത നേടിയത് അഞ്ജുവിന്റെ സ്വര്‍ണ്ണമെഡല്‍ സാധ്യതയ്ക്ക് തിരിച്ചടിയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications