ഒളിംപിക്സ് കൊടിയിറങ്ങി
സിഡ്നി : സിഡ്നിക്ക് വിട. ഇനി ഏതന്‍സില്‍ കാണാം. ലോകത്തിലെ ഏറ്റവും വര്‍ണാഭമായ ചടങ്ങെന്ന് വിശേഷിപ്പിക്കപ്പെട്ട സമാപനച്ചടങ്ങോടെ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച സിഡ്നി ഒളിംപിക്സിന് കൊടിയിറങ്ങി.
39 സ്വര്‍ണ്ണം ഉള്‍പ്പടെ 97 മെഡലുകള്‍ നേടിയ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 88 മെഡലുകള്‍ നേടി റഷ്യ രണ്ടാം സ്ഥാനത്തെത്തി. 32 സ്വര്‍ണ്ണമാണ് റഷ്യ കരസ്ഥമാക്കിയത്. 28 സ്വര്‍ണ്ണമുള്‍പ്പടെ 59 മെഡലുകളുമായി ചൈന മൂന്നാം സ്ഥാനത്തെത്തി. ആതിഥേയരായ ആസ്ത്രേലിയ നാലാം സ്ഥാനത്തും.
ആസ്ത്രേലിയയെ മുഴുവന്‍ ഉത്സവലഹരിയിലാഴ്ത്തുന്നതായിരുന്നു മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന സമാപനച്ചടങ്ങ്. മാരത്തോണ്‍ താരങ്ങള്‍ സ്റേഡിയത്തില്‍ ഓടിയെത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പൊട്ടിച്ചിരിയുടെ പൂത്തിരികൊളുത്തുന്നതായിരുന്നു ആസ്ത്രേലിയന്‍ ഹാസ്യതാരം നീല്‍ ഗ്ലാഡ്വിന്റെ പ്രകടനം.
പിന്നെ നിലയ്ക്കാത്ത സംഗീതത്തിന്റെയും നൃത്തപ്രകടനത്തിന്റെയും വരവായി. നീല്‍ മുറേ രചിച്ച ഐലന്‍ഡ് ഹോം എന്ന ഗാനം വിശ്രുത ആസ്ത്രേലിയന്‍ ഗായിക ക്രിസ്ത്യന്‍ അനു ആലപിച്ചു. ആസ്ത്രേലിയയെ പ്രകീര്‍ത്തിക്കുന്ന ഗാനമാണിത്.
സ്റേഡിയത്തിന് നടുവിലേക്ക് അത്ലറ്റുകള്‍ ഘോഷയാത്രയായാണ് എത്തിയത്. ഏറ്റവും മുന്നില്‍ സ്വര്‍ണ്ണമെഡല്‍ ജേതാക്കളായിരുന്നു. വേദി ഇടക്കിടെ മാറിക്കൊണ്ടിരുന്നു. 30 മീറ്റര്‍ വരെ ഉയര്‍ത്താനും താഴ്ത്താനും പറ്റുന്ന രീതിയിലായിരുന്നു വേദി തീര്‍ത്തിരുന്നത്.
വേദിയില്‍ ആഘോഷങ്ങള്‍ തകര്‍ക്കുമ്പോള്‍ പുറത്തും സിഡ്നി ഉത്സവലഹരിയിലായിരുന്നു. സിഡ്നി തുറമുഖം നീളെ വെടിക്കെട്ടുകള്‍ തീര്‍ക്കുന്ന ആകാശവിസ്മയങ്ങള്‍ കംഗാരു നാടിന്റെ കണ്ണഞ്ചിപ്പിച്ചു. പേരുകേട്ട ആസ്ത്രേലിയന്‍ ബിയര്‍ ആയിരങ്ങളെ കുളിരണിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications