Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, ലക്ഷ്മണ്‍, കുംബ്ലെ ടീമില്‍

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, ആശിഷ് നെഹ്റ, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് തിരിച്ചുവന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ സപ്തംബര്‍ ഏഴ് വെള്ളിയാഴ്ചയാണ് തിരഞ്ഞെടുത്തത്. പരിക്കേറ്റ് കഴിഞ്ഞ പരമ്പരകളില്‍ നിന്ന് വിട്ടു നിന്ന കളിക്കാരായിരുന്നു ഇവരെല്ലാം.

അതേ സമയം ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ സമീര്‍ ദീഗെ, ഹേമാംഗ് ബദാനി, അമയ് ഖുറൈശ്യ, അജിത് അഗാര്‍ക്കര്‍, രാഹുല്‍ സംഘ്വി എന്നിവര്‍ പുറത്തായി. വിക്കറ്റ് കീപ്പറായി ദീപ് ദാസ് ഗുപ്ത എന്ന പുതുമുഖത്തെയാണ് എടുത്തിരിക്കുന്നത്. ടീമിലെ ഏക പുതുമുഖ കളിക്കാരനും ഗുപ്ത തന്നെ. ദീഗെയേക്കാള്‍ മികച്ച ബാറ്റ്സ്മാനെന്നതാണ് ഗുപ്തയ്ക്ക് ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. ടെസ്റ് ടീമില്‍ ഓപ്പണറായ ശിവ് സുന്ദര്‍ ദാസിനെയും ഏകദിനടീമിലേക്ക് വിളിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചിനെ മാനിച്ച് ശ്രീനാഥ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, വെങ്കിടേഷ് പ്രസാദ് എന്നീ നാല് ഫാസ്റ് ബൗളര്‍മാര്‍ ടീമിലുണ്ട്. ഇവര്‍ക്കു പുറമെ സൗരവ് ഗാംഗുലിയും റിതീന്ദര്‍ സിംഹ് സോധിയും താല്‍ക്കാലിക മീഡിയം പേസര്‍മാരായി സേവനമനുഷ്ഠിക്കും. സ്പിന്‍ വിഭാഗത്തില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഹുമാണ് പ്രധാനികള്‍. താല്‍ക്കാലിക ബൗളര്‍മാരായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദ്ര ഷെവാഗ്, യുവ്രാജ് സിംഹ് എന്നിവരും ഉണ്ടാകും.

ശ്രീലങ്കയില്‍ പര്യടനത്തില്‍ നിന്ന് വിഭിന്നമായി ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഏറ്റവും മികച്ച കളിക്കാരെത്തന്നെയാണ് സെലക്ടര്‍മാര്‍ ഒരുക്കിക്കൊടുത്തിരിക്കുന്നത്. സപ്തംബര്‍ 24 തിങ്കളാഴ്ച ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.

ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, ശിവ് സുന്ദര്‍ ദാസ്, യുവ്രാജ് സിംഹ്, വീരേന്ദ്ര ഷെവാഗ്, ദീപ് ദാസ് ഗുപ്ത (വിക്കറ്റ് കീപ്പര്‍), അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഹ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, വെങ്കിടേഷ് പ്രസാദ്, റിതീന്ദര്‍ സിംഹ് സോധി.

Story first published: Wednesday, December 7, 2011, 13:51 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+