For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിനില്ലാതെ ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക്

By Staff

മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മാസ്റര്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിലില്ലാത്തതാണ് തികച്ചും അപ്രതീക്ഷിതമായ കാര്യം.

ടെണ്ടുല്‍ക്കറിന്റെ കാലില്‍ ഏറ്റ പരിക്ക് കാരണമാണ് അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ആഗസ്ത് രണ്ടിന് മാത്രമേ അദ്ദേഹം ഇനി ഇന്ത്യന്‍ ടീമില്‍ ചേരുകയുള്ളൂ. ഇന്ത്യ ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍ ആ മത്സരത്തില്‍ സച്ചിന് കളിക്കാനായേക്കും. ആഗസ്ത് അഞ്ചിനാണ് ഫൈനല്‍.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമെ ന്യൂസിലാണ്ടും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ജൂലായ് 18ന് ശ്രീലങ്കയും ന്യൂസിലാണ്ടും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുക.

സിംബാബ്വെയില്‍ പര്യടനം നടത്തിയ ഏകദിന ടീമില്‍ കാര്യമായ മാറ്റമൊന്നുമില്ല. സച്ചിനൊഴിച്ചാല്‍ ഫാസ്റ് ബൗളര്‍ ഹര്‍വീന്ദര്‍ സിംഹിനെ മാത്രമാണ് ടീമില്‍ നിന്ന് തഴഞ്ഞത്. അതേസമയം പഞ്ചാബ് ഓള്‍ റൗണ്ടര്‍ യുവ്രാജ് സിംഹ്, അമയ് ഖുറേശ്യ, ഇടങ്കയ്യന്‍ സ്പിന്നര്‍ രാഹുല്‍ സംഘ്വി എന്നിവര്‍ ടീമില്‍ സ്ഥാനം പിടിച്ചു. എട്ട് ബാറ്റ്സ്മാന്മാരും നാല് ഫാസ്റ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരും ഒരു വിക്കറ്റ് കീപ്പറും ഉള്‍പ്പെട്ടതാണ് 15 അംഗ ടീം.

ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), വിവിഎസ് ലക്ഷ്മണ്‍, ഹേമാംഗ് ബദാനി, ആശിഷ് നെഹ്റ, ഹര്‍ഭജന്‍ സിംഹ്, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, വീരേന്ദര്‍ ഷെവാഗ്, റിതീന്ദര്‍ സിംഹ് സോധി, സമീര്‍ ദീഗെ, ദേബാശിഷ് മൊഹന്തി, രാഹുല്‍ സംഘ്വി, യുവ്രാജ് സിംഹ്, അമയ് ഖുറേശ്യ.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+