കൊച്ചി: ഏഷ്യാഡിലെ വെള്ളിമെഡല്‍ ജേതാവായ അത്ലറ്റ് കെ.കെ. പ്രേമചന്ദ്രന്‍ (46) അന്തരിച്ചു. ഏപ്രില്‍ 16 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് അദ്ദേഹം മരണമടഞ്ഞത്.
1982ലെ ദില്ലി ഏഷ്യാഡിലാണ് 400 മീറ്റര്‍ സ്പ്രിന്റില്‍ പ്രേമചന്ദ്രന്‍ വെള്ളി നേടിയത്. 1981ലെ ലക്നൗ ഓപ്പണ്‍ മീറ്റില്‍ 100,200,400 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണം നേടി പ്രേമചന്ദ്രന്‍ ട്രിപ്പിള്‍നേട്ടം കൈവരിച്ചിട്ടുണ്ട്. മില്‍ക്കാസിംഗിനു ശേഷം സ്പ്രിന്റ് ഇനത്തില്‍ ട്രിപ്പിള്‍ നേടുന്ന ആദ്യത്തെ അത്ലറ്റാണ് പ്രേമചന്ദ്രന്‍.
കൊച്ചി പോര്‍ട്ട് ട്രസ്റില്‍ ഫോര്‍മാനായി ജോലി നോക്കുകയായിരുന്നു അദ്ദേഹം.