വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍: നോര്‍മന്‍ ഫൈനലില്‍

By Staff

പാരീസ്: ലോക മൂന്നാം നമ്പര്‍ ടെന്നീസ് താരം മാഗ്നസ് നോര്‍മന്‍ ആദ്യമായി ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍. വെള്ളിയാഴ്ച നടന്ന ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലില്‍ അര്‍ജന്റീനയുടെ സീഡ് ചെയ്യപ്പെടാത്ത താരം ഫ്രാങ്കോ സ്ക്വില്ലാരിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് നോര്‍മന്‍ മികച്ച ഫോം തുടരുന്നത്. ഈ വര്‍ഷത്തെ ആസ്ത്രേലിയന്‍ ഓപ്പണില്‍ നോര്‍മന്‍ സെമി വരെ എത്തിയിരുന്നു.

തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ 6-1, 6-4, 6-3 എന്ന സ്കോറിനാണ് നോര്‍മന്‍ സ്ക്വില്ലാരിയെ പരാജയപ്പെടുത്തിയത്. ആകെ അഞ്ചു തവണ സ്ക്വില്ലാരിയുടെ സെര്‍വ് ഭേദിച്ച നോര്‍മന്‍ മറ്റു ഒമ്പത് ഗെയിമുകളില്‍ ബ്രേക്ക് പോയിന്റ് വരെ എത്തിയിരുന്നു.

ആദ്യസെറ്റില്‍ ആകെ ഒരു ഗെയിം മാത്രമം സ്ക്വില്ലാരിക്ക് വിട്ടുകൊടുത്ത നോര്‍മന്‍ മൂന്നു തവണ എതിരാളിയുടെ സെര്‍വ് ഭേദിക്കുകയും ചെയ്തു. രണ്ടാം സെറ്റ് മുതല്‍ ഉണര്‍ന്നു കളിച്ച സ്ക്വില്ലാരിക്ക് പക്ഷെ നോര്‍മന്റെ പരിചയസമ്പത്തിനെ അതിജീവിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.

രണ്ടാം സെറ്റില്‍ ഒരു തവണ നോര്‍മന്റെ സെര്‍വ് ഭേദിച്ചെങ്കിലും സ്ക്വില്ലാരിക്ക് 6-4-ന് സെറ്റ് വിട്ടുകൊടുക്കേണ്ടി വന്നു. മൂന്നാം സെറ്റില്‍ വീണ്ടും സ്ക്വില്ലാരിയുടെ സെര്‍വ് ഭേദിച്ച് മുന്നേറിയ നോര്‍മന്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു.

Story first published: Friday, June 9, 2000, 5:30 [IST]
Other articles published on Jun 9, 2000
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X