Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗ് ഓപ്പണ്‍ ചെയ്യും, ഗഫും പുറത്ത്

ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരെയുളള ഒന്നാം ടെസ്റില്‍ ഇന്ത്യ പുതിയ ഓപ്പണിംഗ് ജോഡിയെ പരീക്ഷിക്കുന്നു.

വെടിക്കെട്ട് വീരന്‍ വീരേന്ദ്ര സെവാഗാണ് വസീം ജാഫറിനൊപ്പം ഓപ്പണിംഗിന് ഇറങ്ങുന്നത്. ഫോമിലല്ലാത്ത ശിവസുന്ദര്‍ദാസ് പുറത്തിരിക്കും. ഓപ്പണിംഗ് പരീക്ഷണങ്ങളില്‍ നിന്നും ഇന്ത്യ പിന്നോട്ടില്ലെന്ന് ഈ പര്യടനവും തെളിയിക്കുകയാണ്. ഒന്നാം ടെസ്റ് വ്യാഴാഴ്ച ലോഡ്സില്‍ തുടങ്ങും.

വീരു പ്രതിഭയുളള കളിക്കാരനാണ്. ഈ അവസരം ശരിക്കും ഉപയോഗിക്കുമെന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത് കോച്ച് ജോണ്‍ റൈറ്റ് പറയുന്നു. ഏകദിനങ്ങളിലെ ഓപ്പണിംഗ് പരിചയം സേവാഗിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.

നാറ്റ്വെസ്റ് ഏകദിന പരമ്പരയില്‍ ഓപ്പണറായി 32.71 ശരാശരിയോടെ 229 റണ്‍സാണ് സേവാഗ് അടിച്ചു കൂട്ടിയത്.

പ്രദര്‍ശന മത്സരങ്ങളില്‍ ശിവസുന്ദര്‍ദാസ് തിളങ്ങാതിരുന്നതോടെ പുതിയ ജോഡിയെ പരീക്ഷിക്കുന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. കഴിഞ്ഞ സിംബാബ്വെ പരമ്പരയില്‍ ഒരു സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ദാസ് അപൂര്‍വമായാണ് രണ്ടക്കം കടന്നത്. വെസ്റിന്‍ഡീസ് പര്യടനത്തിലും ശിവസുന്ദര്‍ ദാസ് പരാജയമായിരുന്നു.

അതിനിടെ പരിക്ക് ഇംഗ്ലണ്ടിനെ വേട്ടയാടുകയാണ്. മുന്‍നിര കളിക്കാരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഏറ്റവും പരിചയസമ്പന്നതയുളള ബൗളറായ ഡാരന്‍ ഗഫിന് ഒന്നാം ടെസ്റില്‍ കളിക്കാനാവാത്തതാണ് ഇംഗ്ലണ്ടിനേറ്റ ഒടുവിലത്തെ തിരിച്ചടി. മുട്ടിനേറ്റ പരിക്കു കാരണമാണ് ഗഫിന് ഒന്നാം ടെസ്റില്‍ കളിക്കാനാകാത്തത്.

സ്റാര്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് ട്രെസ്കോത്തിക്, ബൗളര്‍മാരായ ആന്‍ഡ്രൂ കാഡിക്ക്, അലക്സ് ട്യൂഡര്‍ എന്നിവര്‍ ഇപ്പോഴേ പരിക്കു മൂലം പുറത്തായിക്കഴിഞ്ഞു.

ഗ്ലമോര്‍ഗനു വേണ്ടി കളിക്കുന്ന സിമോണ്‍ ജോണ്‍സ് ഗഫിനു പകരം ടെസ്റ് കുപ്പായമണിയുമെന്ന് കരുതുന്നു. ജോണ്‍സിന്റെ ആദ്യ ടെസ്റ് മത്സരമാകും ഇത്.

Story first published: Tuesday, July 23, 2002, 5:30 [IST]
Other articles published on Jul 23, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+