Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെഹ്റയും ദക്ഷിണാഫ്രിക്കയിലേക്കില്ല

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്താനിരിക്കുന്ന ഇന്ത്യന്‍ ടീമിനെയും പരിക്ക് അലട്ടുന്നു. മീഡിയര്‍ പേസര്‍ ആശിഷ് നെഹ്റയും കൂടി പര്യടനത്തിനുള്ള ടീമില്‍ നിന്ന് പിന്മാറിയതോടെ പരിക്ക് മൂലം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ എണ്ണം നാലായി.

മധ്യനിര ബാറ്റ്സ്മാന്‍ വി.വി.എസ്. ലക്ഷ്മണ്‍, ലക്ഷ്മണിനു പകരം ടീമില്‍ സ്ഥാനം പിടിച്ച ഹേമാംഗ് ബദാനി, മീഡിയര്‍ പേസര്‍ സഹീര്‍ ഖാന്‍ എന്നിവര്‍ നേരത്തെത്തന്നെ പിന്മാറിയിരുന്നു.

ബദാനിക്കു പകരം ജേക്കബ് മാര്‍ട്ടിനെയും സഹീര്‍ ഖാനു പകരം ഹര്‍വീന്ദര്‍ സിംഹിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നെഹ്റയ്ക്കു പകരം ടീമിലെത്തുക ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധന്‍ ജോ. അനന്ത് ജോഷി സപ്തംബര്‍ 18 ചൊവാഴ്ച നെഹ്റയെ പരിശോധിച്ചിരുന്നു. പന്തെറിയാന്‍ നെഹ്റ നൂറു ശതമാനവും തയ്യാറായിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ റിപ്പോര്‍ട്ട്. അടിവയറ്റിലെ വേദന കാരണം കഴിഞ്ഞ മാസം അവസാനിച്ച ശ്രീലങ്കന്‍ ടെസ്റ് പരമ്പരയില്‍ നിന്നും നെഹ്റ വിട്ടുനിന്നിരുന്നു.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, കെനിയ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം സപ്തംബര്‍ 24 തിങ്കളാഴ്ച യാത്ര തിരിക്കും.

Story first published: Wednesday, December 7, 2011, 13:51 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+