കോഴിക്കോട്: ദേശീയ സബ്ജൂനിയര്‍ ചെസില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദില്ലിയുടെ പരിമര്‍ജന്‍ നെഗി ചാമ്പ്യനായി. നിര്‍ണ്ണായകമായ അവസാനറൗണ്ടില്‍ അതുവരെ പോയിന്റ് നിലയില്‍ മുന്നില്‍ നിന്ന കെ. വിജയ് കീര്‍ത്തിയെ തോല്പിച്ചാണ് നെഗി കിരീടം ചൂടിയത്.
സിസിലിയന്‍ പ്രതിരോധശൈലിയില്‍ കളിച്ചാണ് 11കാരനായ നെഗി കര്‍ണ്ണാടകത്തിന്റെ വിജയ് കീര്‍ത്തിയെ തോല്പിച്ചത്. കീര്‍ത്തി, രാഹുല്‍ സംഗമ, മേരി ആന്‍ ഗോമസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സഹേലി കിരീടം നേടി. അവസാനറൗണ്ടില്‍ ആന്ധ്രയുടെ ലക്ഷ്മി സാഹിതിയെയാണ് സഹേലി തോല്പിച്ചത്. സൗമ്യ സാമിനാഥന്‍, രമ്യാകൃഷ്ണന്‍, എം. രാജദര്‍ശിനി എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.