ഐടിഐ എഫ്സി കൊച്ചിനെ സമനിലയില്‍ കുടുക്കി
കൊച്ചി:ദേശീയ ലീഗില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ബാംഗ്ലൂര്‍ ഐടിഐ എഫ്സി കൊച്ചിനെ സമനിലയില്‍ കുടുക്കി (1- 1).
ജവഹര്‍ലാല്‍ നെഹ്രു സ്റേഡിയത്തില്‍ ഫിബ്രവരി അഞ്ച് തിങ്കളാഴ്ച നടന്ന ആവേശകരമായ മത്സരത്തില്‍ ഉടനീളം എഫ്സിയേക്കാള്‍ ഒരു ചുവട് മുന്നിലായിരുന്നു ഐടിഐ.
തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഐടിഐ പകുതിക്കു മുന്‍പേ എഫ്സിയെ ഞെട്ടിച്ചു. 44-ാം മിനിറ്റില്‍ ഐടിഐ ക്യാപ്റ്റന്‍ ധനേഷ് പെനാല്‍റ്റിയിലൂടെ ഐടിഐയെ മുന്നിലെത്തിച്ചപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു സ്റേഡിയത്തിലെ ആയിരക്കണക്കിന് വരുന്ന കാണികള്‍ക്ക് വിശ്വസിക്കാനായില്ല.
പക്ഷെ രണ്ടാം പകുതി തുടങ്ങി പത്തുമിനിറ്റിനു ശേഷം ജോപോള്‍ അഞ്ചേരി എഫ്സിയുടെ സമനില ഗോള്‍ കണ്ടെത്തി. മത്സത്തിന്റെ ആവേശക്കൂടുതല്‍ പലപ്പോഴും കളിയെ കയ്യാങ്കളിയിലെത്തിച്ചു . അഞ്ച് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുകളുമായിരുന്നു ഇതിന്റെ ഫലം .
ഈ മത്സരത്തോടെ എഫ്സിയ്ക്ക് അഞ്ചു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുകള്‍ ലഭിച്ചു. ഐടിഐയ്ക്ക് അഞ്ചു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications