Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ മീറ്റ്: കേരളത്തിന് ഏഴാം കിരീടം

കൊല്ലം: ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളം തുടര്‍ച്ചയായി ഏഴാം തവണയും ചാമ്പ്യന്‍മാരായി. എതിരാളികളെ ഏറെ പിന്നിലാക്കിയാണ് കേരളം വീണ്ടും ദേശീയ അത്ലറ്റിക് മീറ്റ് കിരീടത്തില്‍ വീണ്ടും മുത്തമിട്ടത്.

ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്തവണ കേരളം നടത്തിയത്. 30 സ്വര്‍ണവും 21 വെള്ളിയും 24 വൈങ്കലവും നേടിയ കേരളം മൊത്തം 487 പോയിന്റോടെയാണ് ചാമ്പ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 291 പോയിന്റ് മാത്രമാണുള്ളത്. ഉത്തര്‍പ്രദേശിനാണ് മൂന്നാം സ്ഥാനം.

കഴിഞ്ഞ വര്‍ഷം 20 സ്വര്‍ണവും 19 വെള്ളിയും 17 വെങ്കലവും നേടിയ കേരളത്തിന് ഇത്തവണ ഏറെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. അവസാന ദിവസമായ ഡിസംബര്‍ 23 ചൊവാഴ്ച കേരളം ഒമ്പത് സ്വര്‍ണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവും നേടി.

21 റിക്കോഡുകളാണ് മീറ്റില്‍ പിറന്നത്. സമാപന ചടങ്ങില്‍ തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ ട്രോഫികള്‍ സമ്മാനിച്ചു.

Story first published: Wednesday, December 7, 2011, 13:55 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+