Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എയര്‍ ഇന്ത്യ-എഫ്സി മത്സരം ബുധനാഴ്ച

കൊച്ചി: ദേശീയ ഫുട്ബോള്‍ ലീഗിലെ നാലാം റൗണ്ട് മത്സരത്തില്‍ ജനവരി 31 ബുധനാഴ്ച എഫ്സി കൊച്ചിന്‍ എയര്‍ ഇന്ത്യയെ നേരിടും.

ലീഗില്‍ ഏഴു പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്ന എഫ്സിയില്‍ നിന്നും ഒരു പോയിന്റെങ്കിലും പിടിച്ചു വാങ്ങാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ കോച്ച് ബിമല്‍ ഘോഷ് പറഞ്ഞു. ഇദ്ദേഹം ദേശീയ ലീഗില്‍ മികച്ച കോച്ചിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.

മൂന്നു മത്സരങ്ങളില്‍ നിന്ന് ഓരോ വിജയവും തോല്‍വിയും സമനിലയും നേടിയ എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ നാലു പോയിന്റാണുള്ളത്. യുവതാരങ്ങളടങ്ങുന്ന ടീമിന്റെ ക്യാപ്റ്റന്‍ അന്താരാഷ്ട്ര താരം ഖാലിദ് ജമീലാണ്. ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് തൃശൂര്‍കാരന്‍ പി.ജെ. ജോസും ഖമ്പിട്ടോണ്‍ സിംഹും. മധ്യനിരയില്‍ ഹെര്‍ബെര്‍ട്ട് ഫിലിപ്സ്, ടോംബാ സിംഹ്, ഡെന്നീസ് ജോര്‍ജ് എന്നിവര്‍ അണിനിരക്കും. പ്രതിരോധ നിരക്ക് ശക്തി പകരുന്നത് അന്താരാഷ്ട്ര താരം ഹെന്റി പിക്കാഡോ, രാജു സിംഹ് തപോഷ് ഘോഷ്, മുന്‍ സാല്‍ഗോക്കര്‍ താരം ഷബീര്‍ അലി മണ്ഡല്‍ എന്നിവരായിരിക്കും.

എഫ്സി കൊച്ചിനാകട്ടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി ഇപ്പോള്‍ മുന്നണിയിലാണ്. ഐഎം വിജയന്‍ നേതൃത്വം നല്‍കുന്ന ആക്രമണ നിരയും മുന്നേറിക്കളിക്കുന്ന ജോ പോള്‍ അഞ്ചേരിയും ഇറക്കുമതി ചെയ്ത ലൈബീരിയന്‍ താരങ്ങളും എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ശക്തരാണ്.

Story first published: Wednesday, December 7, 2011, 13:48 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+