സിഡ്നി: ഒളിംപിക്സിലെ ആദ്യ സ്വര്‍ണ്ണം അമേരിക്കയുടെ നാന്‍സി ജോണ്‍സന്‍ നേടി.വനിതകള്‍ക്കായുള്ള പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗ് വിഭാഗത്തിലാണ് നാന്‍സി സ്വര്‍ണ്ണം നേടിയത്.
ഒളിംപ്ക്സിലെ ആദ്യ സ്വര്‍ണ്ണം ഷൂട്ടിംഗ് ഇനത്തില്‍ നിശ്ചയിക്കപ്പെടുകയെന്ന ഒളിംപ്ക്സ് പാരമ്പര്യം ഒരിക്കല്‍ കൂടെ ആവര്‍ത്തിക്കപ്പെടുകയായിരുന്നു നാന്‍സിയുടെ വിജയത്തിലൂടെ.
17 വയസു മാത്രമുള്ള കൊറിയന്‍ താരം ചോ ഹ്യുന്‍ കാംങ് ഈയിനത്തില്‍ വെള്ളിയും ചൈനീസ് താരം ഗാവോ ജിങ് വെങ്കലവും നേടി. എന്നാല്‍ കഴിഞ്ഞ ഒളിംപ്ക്സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് ജര്‍മ്മന്‍ താരം സോണ്‍ജാ ഫീല്‍സ്ഷിഫറിന് അഞ്ചാമതെത്താനേ കഴിഞ്ഞുള്ളൂ