വിശാഖപട്ടണം: ഇരുപത്തിരണ്ട് വയസ്സില്‍ താഴെയുള്ളവരുടെ എട്ടാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു കിരീടം.
പുരുഷ വിഭാഗത്തില്‍ 91ഉം വനിതാ വിഭാഗത്തില്‍ 113ഉം പോയിന്റ് നേടിയാണ് കേരളം ജേതാക്കളായത്. പുരുഷ വിഭാഗത്തില്‍ 54 പോയിന്റ് നേടിയ ദില്ലിയും വനിതാ വിഭാഗത്തില്‍ 60 പോയിന്റ് നേടിയ പശ്ചിമ ബംഗാളും രണ്ടാം സ്ഥാനക്കാരായി.
രണ്ടു ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് 11 സ്വര്‍ണ്ണ മെഡലുകള്‍ ലഭിച്ചു. ഇതില്‍ ഏഴെണ്ണം വനിതകള്‍ നേടിയപ്പോള്‍ നാലെണ്ണം പുരുഷന്മാരുടെ വകയാണ്.
200 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ആന്ധ്രപ്രദേശിന്റെ അര്‍ഷദ് ഹുസ്സൈന്‍ പുരുഷ വിഭാഗത്തില്‍ മികച്ച അത്ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ മഹാരാഷ്ട്രയുടെ കവിതാ പാണ്ഡ്യയാണ് മികച്ച വനിതാ അത്ലറ്റ്.