ഇസ്ലമാബാദ്: കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലെത്തുന്ന പാകിസ്ഥാന്‍ ഭരണാധികാരി പര്‍വേസ് മുഷറഫ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും.
പാകിസ്ഥാന്‍ സ്പോര്‍ട്സ് മന്ത്രി എസ്. കെ. ട്രെസ്ലര്‍ അറിയിച്ചതാണ് ഇക്കാര്യം. കശ്മീരായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയമെങ്കിലും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിച്ചിരുന്ന ക്രിക്കറ്റിനെ പറ്റിയും മുഷറഫ് ചര്‍ച്ച ചെയ്യുമെന്ന് ട്രെസ്ലര്‍ പറഞ്ഞു. സപ്തംബറില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്ന എഷ്യാ ടൂര്‍ണമെന്റ് കപ്പിനെകുറിച്ച് ചര്‍ച്ച നടക്കും.
സപ്തംബര്‍ 13 മുതല്‍ 17 വരെ കറാച്ചിയിലാണ് ടൂര്‍ണമെന്റ് നടക്കുക. പാകിസ്ഥാനില്‍ പോയി കളിക്കാന്‍ ഇന്ത്യന്‍ ടീമിന് ബിസിസിഐ അനുമതി നല്‍കിയെങ്കിലും സ്പോര്‍ട്സ് മന്ത്രി ഉമാഭാരതി ഇതിനെ എതിര്‍ക്കുകയാണ്.