മുരളീധരന് റിക്കാര്‍ഡ്
ഗല്ലെ: ടെസ്റ് ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന റിക്കാര്‍ഡ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ വീണ്ടെടുത്തു. ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ടെസ്റിന്റെ മൂന്നാം ദിവസമായ ആഗസ്ത് ആറ് വെള്ളിയാഴ്ച മാര്‍ട്ടിന്‍ വാന്‍ ജാര്‍സ്വെല്‍ഡിന്റെ വിക്കറ്റെടുത്തതോടെയാണ് മുരളീധരന്‍ വീണ്ടും റിക്കാര്‍ഡിലേക്കെത്തിയത്.
മുരളീധരന്റെ ടെസ്റ് ക്രിക്കറ്റിലെ 528ാം വിക്കറ്റായിരുന്നു ഇത്. ആസ്ത്രേല്യയുടെ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ റിക്കാര്‍ഡാണ് മുരളീധരന്‍ തകര്‍ത്തത്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ഗല്ലെയിലേത്. ഇവിടെ മുരളീധരന്‍ നല്ല വിക്കറ്റ് വേട്ട നടത്തുന്ന സ്ഥലമാണ്. 2000ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും 2001ല്‍ വെസ്റിന്‍ഡീസിനെതിരെയും 2003ല്‍ ഇംഗ്ലണ്ടിനെതിരെയും മുരളീധരന്‍ ഇവിടെ 10 വിക്കറ്റ് വീതം സ്വന്തമാക്കിയിട്ടുണ്ട്.
മുരളീധരനും വോണും കഴിഞ്ഞ കുറെ നാളായി ലോകറിക്കാര്‍ഡിന് വേണ്ടി മത്സരിയ്ക്കുകയാണ്. ഈയടുത്ത കാലത്താണ് വോണ്‍ മുരളിയുടെ റിക്കാര്‍ഡ് മറികടന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications