മുരളി കാര്‍ത്തികിനെ ഇന്ത്യ വിളിയ്ക്കുന്നു
അഡലെയ്ഡ്: ആസ്ത്രേല്യയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയ ഇടംകയ്യന്‍ സ്പിന്നര്‍ മുരളികാര്‍ത്തിക്കിനെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിയ്ക്കുന്നു.
ബ്രിസ്ബേനില്‍ നടന്ന ആദ്യടെസ്റ് മത്സരത്തിലും അതിന് മുന്‍പ് ആസ്ത്രേല്യയിലെ രണ്ട് ക്ലബുകളുമായി നടന്ന സൗഹൃദമത്സരത്തിലും സ്പിന്നര്‍മാരായ ഹര്‍ഭജനും കുംബ്ലെയും പരാജയമായതിനാലാണ് മുരളി കാര്‍ത്തിക്കിനെ ടീമിലേക്ക് വിളിയ്ക്കുന്നത്. ഇന്ത്യയുടെ സ്പിന്‍ ആക്രമണം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഇന്ത്യയില്‍ ത്രിരാഷ്ട്രക്കപ്പില്‍ പങ്കെടുക്കാനെത്തിയ ആസ്ത്രേല്യയ്ക്കെതിരെ നന്നായി പന്തെറിഞ്ഞ സ്പിന്‍ ബൗളറായിരുന്നു മുരളി കാര്‍ത്തിക്. ആസ്ത്രേല്യയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ മുരളി കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താത്തതില്‍ ഏറെ വിമര്‍ശനം ഇന്ത്യയില്‍ ഉയര്‍ന്നിരുന്നു.
ഡിസംബര്‍ 12 വെള്ളിയാഴ്ചയാണ് അഡലെയ്ഡില്‍ രണ്ടാം ടെസ്റ് തുടങ്ങുന്നത്. ഇതിന് മുന്നോടിയായാണ് മുരളി കാര്‍ത്തിക്കിനോട് അടിയന്തരമായി ആസ്ത്രേല്യയില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുരളി കാര്‍ത്തിക് ആസ്ത്രേല്യയിലേക്ക് തിരിച്ചതായി ദില്ലിയിലുള്ള മുരളിയുടെ കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications