ഡര്ബന്: ശ്രീലങ്കന്‍ സ്പിന്‍ബൗളര്‍ മുത്തയ്യ മുരളീധരന് അന്താരാഷ്ട്രടെസ്റ് ക്രിക്കറ്റില്‍ ഡിസംബര്‍ 30ശനിയാഴ്ച 300 വിക്കറ്റ് തികച്ചു.
ദക്ഷണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ് മാച്ചിലാണ് മുരളീധരന് 300-ാമത് വിക്കറ്റ് തികച്ചത്.ഷോണ്‍ പൊള്ളോക്കായിരുന്നു മുരളീധരന്റെ 300-ാമത്തെ ഇര.11റണ്‍സെടുത്ത പൊള്ളോക്കിനെ മുരളീധരന്റെ പന്തില്‍ തിലകരത്നെ ദില്ഷന് പിടിച്ച് പുറത്താക്കുകയായിരുന്നു.
ടെസ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ബൗളറാണ് മുരളീധരന്.ആസ്ത്രേലിയന്‍ ബൗളര്‍ ഡെന്നീസ് ലില്ലിയാണ് ഏറ്റവും വേഗത്തില്‍ 300വിക്കറ്റ് തികച്ചത്.
വെറും 55 ടെസ്റുകളില്‍ നിന്ന് ലില്ലി 300വിക്കറ്റ് തികച്ചു.മുരളീധരന് 58-ാമത്തെ ടെസ്റിലാണ് ഈ നേട്ടം പൂര്‍ത്തിയാക്കിയത്.