ദില്ലി: ഇന്ത്യന്‍ക്രിക്കറ്റിലെ വാതുവെപ്പും ഒത്തുകളിയുമായി ബന്ധപ്പെട്ട് വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയെ സി.ബി.ഐ. ചോദ്യം ചെയ്തു. കളി തോറ്റു കൊടുക്കാന്‍ കപില്‍ദേവ് തനിക്ക് കോഴ വാഗ്ദാനം ചെയ്തതിന് മനോജ് പ്രഭാകര്‍ സാക്ഷികളിലൊരാളായി ചൂണ്ടിക്കാണിച്ചിരുന്നത് മോംഗിയയെയാണ്.
ജോയിന്റ് ഡയറക്ടര്‍ ആര്‍.എന്‍. സവാനിയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം നയന്‍മോംഗിയയെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്തുവെന്നാണ് കരുതുന്നത്. മോംഗിയയുടെ മൊഴികള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് സി.ബി.ഐ വക്താക്കള്‍ അറിയിച്ചു.
മോംഗിയ, നവ്ജോത് സിംഗ് സിദ്ദു, പ്രശാന്ത് വൈദ്യ എന്നിവരെയാണ് പ്രഭാകര്‍ സാക്ഷികളായി ചിത്രീകരിച്ചിരുന്നത്. ഇതുകൂടാതെ പ്രഭാകര്‍ സി.ബി.ഐക്ക് സമര്‍പ്പിച്ച വീഡിയോ ടേപ്പില്‍ മോംഗിയയുമായുള്ള സംഭാഷണവുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നവ്ജോത്സിംഗ് സിദ്ദുവിനെ തിങ്കളാഴ്ച സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തിരുന്നു.