Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

താന്‍ ഓടുമ്പോള്‍ മന്ത്രി ജനിച്ചിട്ടില ്ല: മില്‍ഖാ

ദില്ലി: പറക്കുംസിംഹ് എന്നറിയപ്പെടുന്ന മില്‍ഖാസിംഹ് കേന്ദ്രസ്പോര്‍ട്സ് മന്ത്രി ഉമാഭാരതിക്കെതിരെ വീണ്ടും ആഞ്ഞടിച്ചു. ആഗസ്ത് 10 വെള്ളിയാഴ്ച മില്‍ഖാസിംഹിനെ തണുപ്പിക്കാനായി ഉമാഭാരതി ഫോണ്‍ചെയ്തപ്പോള്‍ മില്‍ഖാ വീണ്ടും മന്ത്രിക്കെതിരെ വിമര്‍ശനം ചൊരിയുകയായിരുന്നു.

ആഗസ്ത് 10 ന് ഒരു ഡോട്ട്കോം കമ്പനിയുമായി നടത്തിയ ടെലഫോണ്‍ അഭിമുഖത്തിലാണ് മില്‍ഖാസിംഹ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രിയുമായി നടത്തിയ 15 മിനിറ്റ് സംഭാഷണത്തില്‍ മില്‍ഖാ തന്റെ പൂര്‍വകഥകള്‍ ഒരിക്കല്‍ കൂടി മന്ത്രിയെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. 1959ല്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്രുവും രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും തനിക്ക് പത്മശ്രീ സമ്മാനിച്ചകാര്യം മില്‍ഖാ മന്ത്രിയെ ഓര്‍മ്മിപ്പിച്ചു.

1960ലെ ഒളിമ്പിക്സില്‍ ലോകറെക്കോഡ് തകര്‍ക്കുമ്പോള്‍ താന്‍ നഗ്നപാദനായാണ് ഓടിയതെന്നും 1959ല്‍ മികച്ച അത്ലറ്റിനുള്ള ഹെംസ് ട്രോഫി തനിക്ക് ലഭിച്ച കാര്യവും അന്ന് മന്ത്രി ജനിച്ചിട്ടുപോലുമില്ലെന്ന കാര്യവും താന്‍ അവരെ ഓര്‍മ്മിപ്പിച്ചുവെന്ന് മില്‍ഖാ പറഞ്ഞു. പണ്ഡിറ്റ് രവിശങ്കറിനും ലതാമങ്കേഷ്ക്കറിനും ഭാരത് രത്ന നല്കിയപ്പോള്‍ മില്‍ഖാസിംഹിന് ഒരു പത്മവിഭൂഷണെങ്കിലും നല്കാമായിരുന്നു - താന്‍ ഇക്കാര്യവും മന്ത്രിയെ അറിയിച്ചതായും മില്‍ഖാ അഭിമുഖത്തില്‍ പറഞ്ഞു.

പ്രകടനം മെച്ചപ്പെടുത്താന്‍ ഉത്തേജകമരുന്നു കഴിക്കുന്ന ഇന്ത്യയിലെ അത്ലറ്റുകളെയും മില്‍ഖാ വിമര്‍ശിച്ചു. പരംജിതിനെ നോക്കൂ. ഇന്ത്യയില്‍ മില്‍ഖാസിംഹിന്റെ റെക്കോഡ് തകര്‍ത്ത ഒരു അത്ലറ്റ് ഇതാ എന്ന് മാധ്യമങ്ങള്‍ എഴുതി. പക്ഷെ വിദേശത്ത് പരംജിതിന്റെ ഈ മിടുക്ക് എവിടെപ്പോയി ? -മില്‍ഖാസിംഹ് ചോദിക്കുന്നു.

അര്‍ജുനഅവാര്‍ഡ് നല്കി തന്നെ ആദരിക്കാനുള്ള കേന്ദ്രത്തിന്റെ നടപടി വൈകിപ്പോയിയെന്ന് കഴിഞ്ഞ ദിവസം മില്‍ഖാസിംഹ് ആരോപിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസ്പോര്‍ട്സ് മന്ത്രി ഉമാഭാരതി തിരിച്ചും വിമര്‍ശനം ഉന്നയിച്ചിരുന്നു.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+