എംബിബിഎസ്: കായിക ഔഷധവും പഠിപ്പിക്കണം
ദില്ലി: എംബിബിഎസ് പാഠ്യപദ്ധതിയില്‍ കായിക ഔഷധവും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതി നിര്‍ദ്ദേശിച്ചു. ഏതുതരം കായിക ഔഷധങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ പരാജയപ്പെടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി സി.പി. താക്കൂറിനയച്ച കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.
പനി മാറാന്‍ വേണ്ടി ഉപയോഗിച്ച മരുന്നു കാരണം ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യനായ അപര്‍ണ പോപ്പട്ടിനെ മൂന്നു മാസത്തേക്ക് അയോഗ്യത കല്പിച്ചത് അവര്‍ ചൂണ്ടിക്കാട്ടി. കായിക ഔഷധങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് അയോഗ്യതയില്‍ കലാശിച്ചത്.
സ്പോര്‍ട്സ് സയന്‍സില്‍ ഇപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരോ വിദഗ്ധരോ ഇല്ല. അതുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പോലും ഫിസിയോയെ വിദേശത്തു നിന്നു കൊണ്ടു വരേണ്ടി വന്നത്.
ഇന്ത്യയെപ്പോലുള്ള രാജ്യത്തിന് അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും മെഡലുകള്‍ നേടാന്‍ കഴിയാത്തത് ഖേദകരമായ കാര്യമാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കായിക ഔഷധങ്ങളുടെ വിതരണവും പരിശീലനവും നല്‍കിയില്ലെങ്കില്‍ നമ്മള്‍ ഇനിയും പിന്നോട്ടു തള്ളപ്പെടും - മന്ത്രി ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications