Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാതുവെപ്പ് കുറ്റകരമാക്കാന്‍ നിയമം?

ദില്ലി: ക്രിക്കറ്റിലെ വാതുവെപ്പ് കുറ്റമായി പ്രഖ്യാപിക്കാന്‍ നിയമ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാ ഭാരതി.

ഇതിനെക്കുറിച്ചുള്ള നിയമവശങ്ങളെല്ലാം വിശകലനം ചെയ്തതിനു ശേഷം മാത്രമേ ഇതു സംബന്ധിച്ച് അന്തിമമായ തീരുമാനമെടുക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

കോഴവിവാദത്തില്‍ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തിയ കളിക്കാരില്‍ നിന്ന് അര്‍ജുന അവാര്‍ഡ് തിരിച്ചുവാങ്ങുന്നത് സംബന്ധിച്ച് ഒട്ടേറെ മറുപടികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മറുപടികള്‍ പരിശോധിച്ച ശേഷം ജനവരി 17 ബുധനാഴ്ചയോ 18 വ്യാഴാഴ്ചയോ ഒരു തീരുമാനമെടുക്കും.

എന്നാല്‍ അര്‍ജുന അവാര്‍ഡ് തിരിച്ചുവാങ്ങാനുള്ള തീരുമാനത്തെ മന്ത്രി ന്യായീകരിച്ചു. അവാര്‍ഡ് നല്‍കുമ്പോഴുള്ള സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടായാല്‍ അവാര്‍ഡ് തിരിച്ചുവാങ്ങാന്‍ വകുപ്പുണ്ട്. ചില കളിക്കാര്‍ കോടതിയില്‍ സമീപിച്ചതിനെ നിയമപരമായിതന്നെ നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+