Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോഴയിടപാടുകളില്‍ പാകിസ്ഥാന്‍ കളിക്കാരും

ദില്ലി: പ്രമുഖരായ ഏതാനും പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരും കോഴയിടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇതേപ്പറ്റി അന്വേഷണം നടത്തിയ സി ബി ഐ സം ഘം കണ്ടെത്തി. വസീം അക്രം, സയീദ് അന്‍വര്‍, വഖാര്‍ യൂനിസ്, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരാണ് മുന്‍ നായകന്‍ സലീം മാലികിനെക്കൂടാതെ സി ബി ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പാക് കളിക്കാര്‍.

അക്രം, യൂനിസ്, അന്‍വര്‍. ഹഖ് എന്നിവര്‍ പന്തയക്കാരെ സഹായിച്ചിരുന്നുവെന്നും ഇതിനു പകരമായി സമ്മാനങ്ങള്‍ കൈപ്പറ്റിയിരുന്നുവെന്നും ദില്ലി സ്വദേശിയായ രത്തന്‍ മേത്ത എന്ന പ്രമുഖ ചൂതാട്ടക്കാരനാണ് സി ബി ഐക്ക് വിവരം നല്‍കിയത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മിക്ക കളിക്കാരുമായും അടുപ്പം പുലര്‍ത്തുന്നയാളാണ് രത്തന്‍ മേത്തയെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രം, വഖാര്‍, അന്‍വര്‍ എന്നിവരുമായി ഇയാള്‍ക്ക് വളരെ അടുപ്പമുണ്ട്. 1994-95 ല്‍ രത്തന്‍ അന്നത്തെ പ്രമുഖ കളിക്കാരനായ ജാവെദ് മിയാന്‍ദാദുമായി നേരിട്ടു കണ്ടിരുന്നു.

ചില കളികളെക്കുറിച്ച് പാകിസ്ഥാന്‍ കളിക്കാരുടെ അഭിപ്രായം തേടിയിരുന്നുവെന്നും ഇതിനു പ്രതിഫലമായി അവര്‍ക്ക് താന്‍ ചില ചെറിയ സമ്മാനങ്ങള്‍നല്‍കിയിരുന്നുവെന്നും രത്തന്‍ മേത്ത സി ബി ഐ യോട് സമ്മതിച്ചുണ്ട്. 1990 മുതല്‍ ക്രിക്കറ്റ് പന്തയങ്ങളില്‍ ഏര്‍പ്പെട്ടു വരുന്ന ചൂതാട്ടക്കാരനാണ് രത്തന്‍ മേത്ത. ഇപ്പോള്‍ ദില്ലി ആസ്ഥാനമായാണ് ഇയാള്‍ പന്തയങ്ങള്‍ നടത്തുന്നത്. ബാന്‍സ് കുമാര്‍ ജയിന്‍, പോളി, വികാസ് സബര്‍വാള്‍ തുടങ്ങിയ പന്തയ പ്രമുഖരാണ് മേത്തയുടെ കൂട്ടാളികള്‍.

അജയ് ജഡേജയുമായി ഏറെക്കാലമായി താന്‍ വളരെ സൗഹൃദത്തിലാണെന്ന് മേത്ത ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജഡേജ ദില്ലിയിലെ തന്റെ ഹോട്ടലില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവത്രെ. ജഡേജ തനിക്കായി പന്തയത്തില്‍ ഏര്‍പ്പെട്ട് കളിയുടെ ഗതി മാറ്റിമറിച്ചിട്ടില്ലെന്നും എന്നാല്‍ ചില കളികളെക്കുറിച്ച് ജഡേജയുടെ മുന്‍വിധികള്‍ തനിക്ക് സഹായകമായിട്ടുണ്ടെന്നും മേത്ത സി ബി ഐ യോട് വെളിപ്പെടുത്തി.

Story first published: Wednesday, January 25, 2012, 16:50 [IST]
Other articles published on Jan 25, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+