Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോഴവിവാദം സി.ബി.ഐ. അന്വേഷിക്കും

ദില്ലി: ക്രിക്കറ്റിലെ വാതുവെപ്പും കോഴവിവാവദവും സി.ബി.ഐ. അന്വേഷിക്കും. കേന്ദ്ര സ്പോര്‍ട്സ് സഹമന്ത്രി സുഖ്ദേവ് സിംഗ് ദിന്‍സയാണ് ഈ വിവരം ലോക്സഭയില്‍ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികളെടുക്കാന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയാണെന്ന് മന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് എം.പിമാര്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടിയായാണ് മന്ത്രി ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്.

സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന കാര്യത്തില്‍ പാര്‍ലമെന്റ് സമവായത്തിലെത്തിയ കാര്യവും മന്ത്രി സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള സംശയങ്ങളും ഊഹാപോഹങ്ങളും അന്വേഷണത്തോടെ അവസാനിക്കുമെന്ന് മന്ത്രി പ്രത്യാശിച്ചു.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ദല്‍ഹി പോലീസ് രജിസ്റര്‍ ചെയ്ത കേസ് യുക്തമായ പരിസമാപ്തിയിലെത്തേണ്ടതുണ്ട്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അതിന്റെ പേരില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടരുതെന്നുമാണ് സര്‍ക്കാറിന്റെ വീക്ഷണം. സംഭവവുമായി തെളിവുള്ളവരെല്ലാം അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യമാണെങ്കില്‍ അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ മാധ്യമങ്ങളിലെ പ്രധാനചര്‍ച്ചാവിഷയം വാതുവെപ്പും കോഴവിവാദവുമായിരുന്നെന്ന കാര്യവും ചര്‍ച്ചാവിഷയമായി.

Story first published: Wednesday, December 7, 2011, 13:47 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+