Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ആയോധന കലോത്സവം കേരളത്തില്‍ നടക്കും

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ദേശീയ ആയോധന കലോത്സവം അടുത്ത സപ്തംബറില്‍ കേരളത്തില്‍ നടക്കും. കേരള സ്പോര്‍ട്സ് മന്ത്രി വി.സി. കബീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കേന്ദ്ര സ്പോര്‍ട്സ്-യുവജന കാര്യ സഹമന്ത്രി സൈയ്ദ് ഷഹ്നാസ് ഹുസൈനുമായി കബീര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്നായി 20 ടീമുകള്‍ ഉത്സവത്തില്‍ പങ്കെടുക്കും.

കൊല്ലത്ത് മൂന്നു കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന നീന്തല്‍ക്കുളത്തിന്റെ ശിലാസ്ഥാപനം ആഗസ്ത് നാലിന് കേന്ദ്രമന്ത്രി ഹുസൈന്‍ നിര്‍വഹിക്കുമെന്ന് കബീര്‍ പറഞ്ഞു. നീന്തല്‍ക്കുളത്തിന് കേന്ദ്രസര്‍ക്കാര്‍ ഒന്നരക്കോടി രൂപ സഹായധനം നല്‍കും. കേരളത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിനായി രണ്ടരക്കോടി രൂപയുടെ സഹായവും കേന്ദസര്‍ക്കാരില്‍ നിന്ന് ലഭിക്കും.

വിദഗ്ധ പരിശീലനത്തിനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു മേഖലാ ഓഫീസ് കേരളത്തില്‍ തുടങ്ങാനും മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായിട്ടുണ്ട്.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+