ബോഡിബില്‍ഡിംഗ് ഒളിമ്പിക്സില്‍ പെടുത്തണം
കൊച്ചി : ബോഡി ബില്‍ഡിംഗിന് ഒളിമ്പിക്സില്‍ സ്ഥാനം ലഭിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുന്‍ ലോക ചാമ്പ്യനായ മനോഹര്‍ ഐക്ക് ആവശ്യപ്പെട്ടു.
87-ാം വയസ്സിലും ശരീരവടിവ് നിലനിര്‍ത്തുന്ന ഐക്ക് എറണാകുളം പ്രസ്ക്ലബില്‍സപ്തംബര്‍25തിങ്കളാഴ്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റേഡിയത്തില്‍ ലൈഫ് സ്റൈല്‍ ഫിറ്റ്നസ് മെഗാ ഹെല്‍ത്ത് ക്ലബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പോക്കറ്റ് ഹെര്‍ക്കുലീസ് എന്നറിയപ്പെടുന്ന ഐക്ക് കൊച്ചിയിലെത്തിയത്.
ബോഡി ബില്‍ഡിംഗിന് കഠിന പരിശ്രമം ആവശ്യമാണ്.ആധുനിക ജിംനേഷ്യങ്ങള്‍ പലപ്പോഴും വിദഗ്ധ പരിശീലനത്തിനുള്ള അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന് ഐക്ക് വിമര്‍ശിച്ചു. ശരീര പ്രദര്‍ശനവേദികളില്‍ പറയാറുള്ളത് ഐക്ക് ആവര്‍ത്തിച്ചു. ദൈവമില്ല ,മനുഷ്യന്റെ ആരാധനാലയം സ്വന്തം ശരീരമാണ്. ആരോഗ്യമാണ് ദൈവം.
ഭക്ഷണരീതിയില്‍ പ്രത്യേക ചിട്ടയില്ലെന്ന് ഐക്ക് പറയുന്നു. ഞാന്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വന്നത്. അതുകൊണ്ട് ഭക്ഷണത്തില്‍ പ്രത്യേക നിഷ്കര്‍ഷയില്ല. ഞാന്‍ കഴിക്കുന്നത് എന്തായാലും അതിന്റെ ഗുണം എനിക്കു കിട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications