ഫരീദാബാദ് : സിഡ്നി ഒളിംപിക്സില്‍ ഇന്ത്യയുടെ മാനം കാത്ത കര്‍ണ്ണം മല്ലേശ്വരി ഭാരദ്വഹന അക്കാദമി സ്ഥാപിക്കും.
ഗ്രാമങ്ങളില്‍ ചെന്ന് കുട്ടികള്‍ക്ക് ഭാരദ്വഹനത്തില്‍ പ്രോത്സാഹനം നല്‍കുമെന്ന് ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച മല്ലേശ്വരി പറഞ്ഞു. ഒളിംപിക്സില്‍ മെഡല്‍ നേടിയതിന് സര്‍ക്കാരും മറ്റുള്ളവരും നല്‍കിയ സമ്മാനത്തുകയായ 70 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. സ്വകാര്യ വ്യക്തികളില്‍ നിന്നും ഇതിനായി പണം സ്വരൂപിക്കുമെന്ന് മല്ലേശ്വരി അറിയിച്ചു.