Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാലിക്കിനും റഹ്മാനും ആജീവനാന്ത വിലക്ക്

ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സലിം മാലിക്കിനും ഓള്‍ റൗണ്ടര്‍ അതാവുര്‍ റഹ്മാനും എതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തി.

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് മാലിക് മുഹമ്മദ് ഖയ്യൂം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. പാക്കിസ്ഥാനില്‍ ആസൂത്രിതമായ വാതുവെപ്പും ഒത്തുകളിയും നടക്കുന്നില്ലെന്ന് പറഞ്ഞ ഖയ്യൂം റിപ്പോര്‍ട്ട് ചില കളിക്കാരുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മാലിക്ക് ഉള്‍പ്പെടെ എട്ടു കളിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ആരോപണങ്ങള്‍ മൊത്തമായി നോക്കുകയാണെങ്കില്‍ വാതുവെപ്പില്‍ മാലിക്ക് കുറ്റക്കാരനാണെന്ന് വ്യക്തമാണ്. അതിനാല്‍ മാലിക്കിനെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും ഉള്‍പ്പെടെ ഒരു മേഖലയിലും അദ്ദേഹത്തെ ക്രിക്കറ്റ് കളിക്കാനനുവദിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു, ഖയ്യൂം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മുന്‍ ക്യാപ്റ്റന്‍ വസിം അക്രം, മുഷ്താഖ് അഹ്മദ്, അതാവുര്‍ റഹ്മാന്‍, വഖാര്‍ യൂനിസ്, ഇന്‍സമാം ഉള്‍ ഹഖ്, അക്രം റാസ, സയീദ് അന്‍വര്‍ എന്നിവര്‍ക്കെതിരെയും നടപടികളെടുക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ടിലെ എല്ലാ നിര്‍ദ്ദേശങ്ങളും ഉടന്‍ തന്നെ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിനുശേഷം വാര്‍ത്താലേഖകരോട് സംസാരിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ തൗക്കീര്‍ സിയ വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കും നടപടികള്‍ക്കുമെതിരെ കളിക്കാര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മാലിക്കിനെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള എന്ത് നടപടിയും സ്വീകരിക്കാന്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. വിലക്കിനു പുറമെ 10 ലക്ഷം രൂപ പിഴയും മാലിക്ക് നല്‍കണം.

അതേസമയം അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നിരപരാധിയാണെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ ക്രൂശിക്കുകയാണന്നും സലിം മാലിക്ക് പറഞ്ഞു. ഞാന്‍ നിരപരാധിയാണെന്ന് ദൈവത്തെ പിടിച്ച് ഞാന്‍ ആണയിടുന്നു. എന്റെ കൈകള്‍ ശുദ്ധമാണ്, മാലിക്ക് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ തനിക്കും ഏഷ്യയിലെ മറ്റു കളിക്കാര്‍ക്കും എതിരെ ദുഷ്പ്രചരണം നടത്തുകയാണെന്ന് മാലിക്ക് ആരോപിച്ചു.

Story first published: Thursday, May 25, 2000, 5:30 [IST]
Other articles published on May 25, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+