Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിബിഐ റിപ്പോര്‍ട്ട് മികച്ചത്: മാധവന്‍

ദില്ലി: ക്രിക്കറ്റ് കോഴയെപ്പറ്റി സിബിഐ എഴുതിയ റിപ്പോര്‍ട്ട് മികച്ച ഒന്നാണെന്ന് മുന്‍ സിബിഐ ജോയിന്റ് ഡയറക്ടറും ബിസിസിഐ നിയമോപദേഷ്ടാവുമായ കെ.മാധവന്‍ പറഞ്ഞു.

സിബിഐ കഴിഞ്ഞദിവസം കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സക്ക് സമര്‍പ്പിച്ച ക്രിക്കറ്റ് കോഴ സംബന്ധിച്ച റിപ്പോര്‍ട്ടിന്മേലുള്ള ബിസിസിഐയുടെ അന്വേഷണച്ചുമതല മാധവനാണ്.

റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയ അഞ്ചുകളിക്കാരുടേയും വിശദീകരണം ഉടന്‍ തേടുമെന്ന് മാധവന്‍ പറഞ്ഞു.കുറ്റക്കാരായി കണ്ടെത്തിയ കളിക്കാരെല്ലാം ദില്ലിയിലുണ്ടെന്നും അവിടെ വെച്ച് താന്‍ കളിക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മാധവന്‍ പറഞ്ഞു.

ഇതിനിടെ ഐസിസിയുടെ അഴിമതിനിരോധന വിഭാഗം ഉദ്യോഗസ്ഥര്‍ മാധവനുമായി കൂടിക്കാഴ്ച നടത്തി.കോഴവിവാദത്തിന്റെ അന്താരാഷ്ട്രക്രിക്കറ്റ് രംഗത്തുള്ള പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കുകയാണ് ഐസിസിയെന്ന് മാധവന്‍ പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:44 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+